Friday, July 5, 2013

ബാക്കിപത്രം (Balance Sheet)

(ഭാരത മാതാ കോളേജ് 1988 ബികോം ബാറ്ചിന്റെ സുവര്ണ ജുബിലീ കുടുംബസങ്ങമാതിനു സമര്പ്പിക്കുന്നു -- July 7, 2013) 
 
പിരിയാൻ തുടങ്ങുന്ന നേരത്തു നീയെന്ടെ മാറത്ത് ചാരി നിന്നില്ലേ
ഞാൻ ആകെ മറിഞ്ഞു വീണില്ലേ
നീ പൊട്ടിച്ചിരിചോടിയില്ലേ
കരയാൻ തുടങ്ങിയ കണ്ണിണ രണ്ടും കണ്ണട കൊണ്ട് നീ മൂടി,
കറുത്ത
കണ്ണട കൊണ്ട് നീ മൂടി
കണ്മഷി ആകെ പടര്ന്നു പരന്നപ്പോൾ ചുംബന പൂക്കളാൽ മൂടി
നിന്നെ ഞാൻ
ചുംബന പൂക്കളാൽ മൂടി
കെട്ടി പിടിച്ചു ഞാൻ നിന്നൊരു നേരത്ത് പിന്നിനാൽ കുത്തി വിരട്ടി എന്നെ നീ
പിന്നിനാൽ കുത്തി അകറ്റി
പിന്നെ
പിന്നാലെ വന്നു നീ പുസ്തക സഞ്ചിയിൽ മെല്ലെ തിരുകിയ മാല
ഇന്നലെ എന്നോണം ഓർമയിൽ പൂക്കുന്നു പിച്ചക പൂമൊട്ടു മാല
സൂക്ഷിച്ചു വെച്ചു ഞാൻ ...
സൂക്ഷിച്ചു വെക്കും മരണം വിളിക്കുമ്പോൾ
മാറിലണിഞ്ഞു കിടക്കാൻ
നെഞ്ചകം ച്ചുട്ടൊരു ചെമ്പക പൂവുമായ് വ്വീണ്ടുമീ മുറ്റത്ത്‌ വന്നു
പിഞ്ഞി തുടങ്ങിയ ഓർമ്മകൾ കൊണ്ടൊരു പട്ടുകുപ്പയവും കൊണ്ടേ,
മഴ
തുള്ളികൾ പോലെ ചിരിച്ചു ചിരിച്ചു നീ
എന്തേ കൈനീട്ടിയെതീലാ
ലാഭ നഷ്ടങ്ങൾ കുറിച്ചു മടുത്ത നാം ബാക്കിപത്രങ്ങൾ പോലായി, വെറും ബാക്കിപത്രങ്ങൾ പോലായി
Debit the creditor
Credit the debtor
ഒന്നും മറക്കല്ലേ പെണ്ണെ
എന്നും ഓര്ക്കുക പൊന്നേ.

No comments :