Wednesday, August 29, 2012

ഓണം

ഒരു പിടി പൂക്കളാല്‍ നീ വിളിച്ചു
 
അതില്‍ നിന്നൊരു ദളം ഞാനെടുത്തു
 
അതിലെന്റെ ഓര്‍മ്മകള്‍ പകുത്തു വെച്ചു
 
ഒരു നിലാവായി നീ അരികില്‍ നിന്നു
 
അതില്‍ നിന്നൊരു പൊട്ടു ഞാനെടുത്തു
 
അതു ഞാനെന്‍ നെഞ്ചില്‍ തൊട്ടു വെച്ചു
 
ഒരു കൊച്ചു ഗാനമായ് നീ നിറഞ്ഞു
 
അതില്‍ നിന്നൊരു ശ്രുതി ഞാനെടുത്തു
 
അതിലെന്റെ ചുണ്ടുകള്‍ ചേര്‍ത്തു വെച്ചു
 
കരിമേഘമായി ഞാന്‍ പോയ്‌ മറഞ്ഞു
 
എള്ളും പൂവും ബാക്കി വെച്ചു
 
ഒരു ജലകണമായ് നീ വരുമോ?